തലശേരി: റെയില്‍വേ സ്റ്റേഷന് പരിസരം, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. ഇന്ന് ഉച്ചയോടെയാണ് കണ്ണൂരില്‍ നിന്ന് എത്തിയ സംഘം രണ്ട് റെയില്‍വേ ഫ്ളാറ്റ് ഫോമിലും സ്റ്റേഷന് പരിസരത്തും പരിശോധന നടത്തിയത്. തുടര്‍ന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിനുള്ളിലും പരിസരങ്ങളിലും പരിശോധന നടത്തി.
തലശ്ശേരി ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് എം.അനില്‍ ബോംബ് സ്ക്വാഡ് എസ്.ഐ.എം.സി.ജിയാസ്, സി.പി.ഒമാരായ കെ.സജിഷ്, കെ.ലിനേഷ്, ഡോഗ് സ്ക്വാഡിലെ കെ.രതീഷ്, സി.വി ഷിബു, ആര്.പി.എഫ് ഉദ്യോഗസ്ഥരായ ബി.കെ അനില്‍കുമാര്‍, കെ.വിഷ്ണുരാജ് എന്നിവരാണ് പരിശോധന നടത്തിയത്.