ലോക ഭൗമദിനം; ലേഖന മത്സരവും ചിത്രകാരക്കൂട്ടായ്മയും സംഘടിപ്പിച്ചു

ലോക ഭൗമദിനം; ലേഖന മത്സരവും ചിത്രകാരക്കൂട്ടായ്മയും സംഘടിപ്പിച്ചു

കതിരൂര്‍: ഗ്രാമപഞ്ചായത്ത് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും ചിറക് പ്രകൃതി നിരീക്ഷണ ക്ലബും സംയുക്തമായി ലോക ഭൗമദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ലേഖന മത്സരവും ചിത്രകാരക്കൂട്ടായ്മയും സംഘടിപ്പിച്ചു. കതിരൂര്‍ നാലാംമൈല്‍ പതിനാറാം വാര്‍ഡിലെ കോത്താലമലയില്‍ നടന്ന ചിത്രകാരക്കൂട്ടായ്മ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ക്യന്‍വാസില്‍ ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സനില പി.രാജ് അധ്യക്ഷത വഹിച്ചു. പ്രവീണ്‍ ദാസ് സംസാരിച്ചു. പി.സുജിത്ത്, സജിത്ത് നാലാംമൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സന്ധ്യ പ്രവീണ്‍, തീര്‍ത്ഥ, ശിവാനി എന്നിവര്‍ ക്യാന്‍വാസില്‍ ചിത്രം വരച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *