ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി

ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി

തൃശൂര്‍: അക്ഷരലോകം അന്യമായിരുന്ന ഒരു സമൂഹത്തെ നവോത്ഥാന പാതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതുല്ല്യ പ്രതിഭയായിരുന്നു പാണക്കാട്ടെ തങ്ങളെന്ന് മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. മുസ്‌ലിം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, റിലീഫ് സെല്‍ പ്രസിഡന്റ് അറഫ മൊയ്തുണ്ണി ഹാജി, കണ്‍വീനര്‍ അബ്ദുള്‍ ഗനി കോട്ടോല്‍, അബൂബക്കര്‍ മുസ്‌ലിയാര്‍, എ.വൈ. മുഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *