സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ്; അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ്; അപ്പീലുമായി കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലുമായി കെ.എസ്.ആര്‍.ടി.സി. നിലവിലെ ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി ഹര്‍ജിയില്‍ പറയുന്നു.
മുന്‍ക്കാല ഉത്തരവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെ.എസ്.ആര്‍.ടി.സിക്ക് ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. കോര്‍പ്പറേഷനു വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ദീപക് പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *