ഖര്‍ത്തൂം: സുഡാനിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. 2600 ലധികം പേര്‍ക്ക് പരിക്കേറ്റു. സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായത് ശനിയാഴ്ചയാണ്. 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായെങ്കിലും പലയിടങ്ങളിലും ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അര്‍ധസൈനിക വിഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള സൈന്യത്തിന്റെ നീക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഖര്‍ത്തൂമിന്റെ വടക്ക്, തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നു. വെള്ളവും വൈദ്യുതിയുമില്ലാതെ ജനം ദുരിതത്തിലാണെന്നും സാഹചര്യം വളരെ മോശമാണെന്നും റെഡ്ക്രോസ് അറിയിച്ചു.