വി. കെ. സിക്ക് ഐ. പി. യു. എ പുരസ്‌കാരം

വി. കെ. സിക്ക് ഐ. പി. യു. എ പുരസ്‌കാരം

കോഴിക്കോട്: പി യു പാദരക്ഷാ ഉല്‍പ്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വി. കെ. സി ഗ്രൂപ്പിന് ഇന്ത്യന്‍ പോളിയുറിത്തീന്‍ അസോസിയേഷന്‍ (ഐ. പി. യു. എ) പുരസ്‌കാരം ലഭിച്ചു. നോയ്ഡയില്‍ നടന്ന പി. യു ടെക്ക് 2023 അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം വി. കെ. സി ഗ്രൂപ്പ് ഡയറക്ടര്‍ വി പി അസീസ് മിലിക്കന്‍ ഇന്ത്യ ബിസിനസ് ഹെഡ് അലോക് തിവാരിയില്‍ നിന്ന് ഏറ്റുവാങ്ങി. പാദരക്ഷാ വിപണിയില്‍ സാന്‍ഡല്‍, ചപ്പല്‍ വിഭാഗങ്ങളില്‍ പോളിയുറിത്തീന്‍ (പി യു) ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ച് വികെസി രാജ്യമൊട്ടാകെ വിപണനം ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തു. പിയു സാന്‍ഡലുകള്‍ക്കും ചപ്പലുകള്‍ക്കും ഇന്ത്യയൊട്ടാകെ പുതിയൊരു വിപണി വികെസി സൃഷ്ടിച്ചതോടെ മറ്റ് ഉല്‍പ്പാദകര്‍ക്കും ഇത് പ്രചോദനമായതായി ഐ. പി. യു.എ പുരസ്‌കാര സമിതി വിലയിരുത്തി.

‘നൂതനവും വൈവിധ്യമാര്‍ന്നതുമായ പി യു പാദരക്ഷകള്‍ നിര്‍മിച്ച് പുതിയ വിപണി സൃഷ്ടിക്കുന്നതില്‍ വി. കെ. സി കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന്’ വി. കെ. സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വി. കെ. സി റസാക്ക് പറഞ്ഞു. ദേശീയ തലത്തില്‍ പി യു ഫുട് വെയര്‍ ഉല്‍പ്പാദനം കൂടുതല്‍ സ്വീകാര്യമാക്കുന്നതിലും വൈവിധ്യം കൊണ്ടുവരുന്നതിലും നിര്‍ണായക പങ്കുവഹിക്കാന്‍ വി. കെ. സി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *