വിഷുദിനത്തില്‍ അന്നദാനം നടത്തി ടി.എം.സി

വിഷുദിനത്തില്‍ അന്നദാനം നടത്തി ടി.എം.സി

കോഴിക്കോട്: വിഷുദിനത്തില്‍ അന്നദാനം നടത്തി ടി.എം.സി (തെരുവിലെ മക്കള്‍ ചാരിറ്റി). കൗണ്‍സിലര്‍ ബിജുലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ ഐ.എസ്.എം സൗത്ത് ജില്ല സെക്രട്ടറി ശെഫീഖ് മുഖ്യാതിഥിയായിരുന്നു. ഒ.സ്‌നേഹരാജ്, വേണു കല്ലായ്, മുജീബ് മീഞ്ചന്ത, ടി.എം.സി ഫൗണ്ടര്‍ ചെയര്‍മാന്‍, സലീം വട്ടക്കിണര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാല്‍ നൂറ്റാണ്ടിലേറെയായി ടി.എം.സി കോഴിക്കോട് അന്നദാനം നടത്തിവരുന്നുണ്ട്. തെരുവില്‍ താമസിക്കുന്നവരെ കുളിപ്പിച്ച് വൃത്തിയാക്കി വേഷം മാറ്റി ഭക്ഷണം നല്‍കുകയും ആരോരുമില്ലാത്തവരെ അഗത്തി മന്ദിരത്തിലും മനോരോഗമുള്ളവരെ മെന്റല്‍ ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ച് കര്‍മമേഖലയില്‍ ശ്രദ്ധേയമാവുകയാണ് ടി.എം.സി.

Share

Leave a Reply

Your email address will not be published. Required fields are marked *