സ്‌നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ കലാസാഹിത്യവേദി

സ്‌നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ കലാസാഹിത്യവേദി

തിരുവനന്തപുപരം: സ്‌നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി. ജനറല്‍ ഹോസ്പിറ്റലിന് സമീപം ഐക്കഫ് സെന്ററില്‍ വച്ച് നടന്ന ഇഫ്ത്താര്‍ സംഗമത്തില്‍ മാനവികതയുടേയും സമത്വത്തിന്റേയും സ്‌നേഹഗീതികള്‍ ആലപിച്ചും കവിതകള്‍ ചൊല്ലിയും ഇഫ്ത്താര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചും ആശംസകള്‍ കൈമാറിയും നിരവധി കലാ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്. സംഗമം പ്രശസ്ത കഥാകൃത്ത് ശ്രീകണ്ഠന്‍ കരിക്കകം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ കണ്ടല്‍ അധ്യക്ഷത വഹിച്ചു. അശ്കര്‍ കബീര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. മെഹബൂബ് ഖാന്‍ പൂവാര്‍, വിജയന്‍ കുഴിത്തുറ, വിനോദ് വെള്ളായണി, സിദ്ധിഖ് സുബൈര്‍, ചാന്നാങ്കര ജയപ്രകാശ്, പുനവന്‍ നസീര്‍, കടയ്ക്കാവൂര്‍ പ്രേമചന്ദ്രന്‍ നായര്‍, ജുബീന ബീഗം, ജയന്‍ പോത്തന്‍കോട്, സലിം തിരുമല, നിദ ഫാത്തിമ, മുല്ലക്കല്‍ റഷീദ്, ജോഷി, ഇമാദ്, റിയാസ് എം.കെ , മയൂഫ്, ഷമീം സുബൈര്‍ തുടങ്ങിയ നിരവധി കലാസാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു. അംജദ് റഹ്‌മാന്‍, ഫൈസല്‍, നൂറുല്‍ ഹസന്‍, സിദ്ധീഖ്, ഇന്‍ഫാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *