കോഴിക്കോട്: ജില്ലാ നിയമസഹായ അതോറിറ്റിയും അഡോറേ എന്ന സന്നദ്ധസംഘടനയും ചേര്‍ന്ന് ഉദയം ഹോമുകളിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. ചേവായൂര്‍ ഉദയം ഹോമില്‍ വച്ച് നടന്ന പരിപാടിഅഡിഷണല്‍ ജില്ലാ ജഡ്ജി സാലിഹ് കെ. ഇ ഉദ്ഘാടനം ചെയ്തു. ഷെജല്‍ എം.പി (സബ്ജഡ്ജ് ആന്റ് സെക്രട്ടറി കോഴിക്കോട് ജില്ലാ നിയമസഹായ അതോറിറ്റി) അധ്യക്ഷത വഹിച്ചു. അഡോറേ സംഘടനയുടെ ഡയരക്ടര്‍ നര്‍ഗീസ് ബീഗം മുഖ്യാതിഥി ആയിരുന്നു. ഉദയം പ്രൊജക്റ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ.ജി. രാഗേഷ് ചടങ്ങില്‍ സംസാരിച്ചു. ഉദയം പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ സജീര്‍ , സഹീദ സാലിഹ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഉദയം പ്രൊജക്റ്റ് സ്പെഷ്യല്‍ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ അനിതകുമാരി സ്വാഗതവും ഉദയം അന്തേവാസിയായ ശശി നന്ദിയും പറഞ്ഞു.