ഒരു പിറന്നാളിന്റെ ഓര്‍മ; കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാമത് ജന്മവാഷികദിനം മെയ് 28ന്

ഒരു പിറന്നാളിന്റെ ഓര്‍മ; കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാമത് ജന്മവാഷികദിനം മെയ് 28ന്

ഷൊര്‍ണുര്‍: കഥകളിയിലെ സവ്യസാചി ആയിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 99ാമത് ജന്മവാഷികം ‘ ഒരു പിറന്നാളിന്റെ ഓര്‍മ’ മെയ് 28ന് തിയതി വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ കലാസാഗര്‍ ആചരിക്കും. ഇതിന്റെ ഭാഗമായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശത്തിനായി കലാസ്വാദകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരേയും ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക , ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരേയും ആണ് കലാസാഗര്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തില്‍ സ്ഥിര താമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. ഏപ്രില്‍ 28നു മുന്‍പായി നാമനിര്‍ദേശം ‘സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണുര്‍ 679523 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. മെയ് 28ന് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *