ആര്‍.എസ്.എസുകാര്‍ സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നു: സി.പി.എം

ആര്‍.എസ്.എസുകാര്‍ സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നു: സി.പി.എം

തലശ്ശേരി: സമാധാനം നിലനില്‍ക്കുന്ന എരഞ്ഞോളിയിലും പരിസരങ്ങളിലും സംഘപരിവാറുകാര്‍ സംഘര്‍ഷത്തിന് തയ്യാറെടുക്കുന്നതിന്റെ തെളിവാണ് കച്ചിമ്പ്രത്ത് താഴെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൈകള്‍ ചിതറിയ സംഭവമെന്ന് സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി സി കെ.രമേശന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ബോംബ് പൊട്ടിയ സ്ഥലത്ത് ഇടക്കിടെ സ്‌ഫോടനങ്ങള്‍ നടക്കാറുണ്ട്. ബോംബ് നിര്‍മാണവും പരീക്ഷണവും നടക്കുന്ന ഇവിടെ ഇത്തരം ഘട്ടത്തിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൊട്ടിത്തെറി സംഭവവുമായി ബി.ജെ.പി.ക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് പ്രസ്താവിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *