സാഹസിക ടൂറിസം കാര്‍ണിവലിന് തുടക്കമായി

സാഹസിക ടൂറിസം കാര്‍ണിവലിന് തുടക്കമായി

മാഹി: പുതുച്ചേരി ടൂറിസം വകുപ്പും മയ്യഴി ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം കാര്‍ണിവലിന് തുടക്കമായി. പുഴയോര നടപ്പാതയില്‍ റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട്, മുനി.കമ്മീഷണര്‍ സാംഗി പട്ടേരിയ, സൂപ്രണ്ട് പ്രവീണ്‍ പാനിശ്ശേരി, അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍ ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. സാഹസിക പ്രവര്‍ത്തനങ്ങള്‍, ജെറ്റ് സ്‌കീ, കയാക്കിംഗ്, പെയിന്റ്‌ബോള്‍, സോര്‍ബിംഗ്, ട്രാംപോളിന്‍ തുടങ്ങിയ സാഹസിക പരിപാടികള്‍ 13 വരെ നടക്കും. ദിവസവും വൈകുന്നേരം 3.30 മുതല്‍ 6:30 വരെയാണ് പരിപാടി നടക്കുക. 22ന് സി.അനില്‍ ദാസിന്റെ ഗസല്‍ സന്ധ്യ, 23ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ സാംസ്‌കാരിക, ആയോധന കലാപരിപാടികളും പ്രശസ്ത ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത പരിപാടിയും മാഹി പുഴയോര നടപ്പാതയില്‍ നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *