സി.കെ നാണുവിനും അഡ്വ. സഫറുള്ളക്കും സ്വീകരണം നല്‍കി

സി.കെ നാണുവിനും അഡ്വ. സഫറുള്ളക്കും സ്വീകരണം നല്‍കി

കോഴിക്കോട്: ജനതാദള്‍ എസ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനതാദള്‍ എസ്‌ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.കെ നാണുവിനും ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. സഫറുള്ളക്കും സ്വീകരണം നല്‍കി. സ്വീകരണ യോഗം മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്ല, കെ.ലോഹ്യ, പി.ടി ആസാദ്, കെ.പി അബൂബക്കര്‍, അസീസ് മണലോടി, എ.കെ ജയകുമാര്‍, പി.കെ കബീര്‍, ശശീന്ദ്രന്‍ ടി.എന്‍.കെ എന്നിവര്‍ സംസാരിച്ചു. മേയര്‍ ബീന ഫിലിപ് നേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *