സാഹസിക ടൂറിസം കാര്‍ണിവലിന് മാഹിയില്‍ നാളെ  തുടക്കം

സാഹസിക ടൂറിസം കാര്‍ണിവലിന് മാഹിയില്‍ നാളെ തുടക്കം

മാഹി: പുതുച്ചേരി ടൂറിസം വകുപ്പും മയ്യഴി ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം കാര്‍ണിവല്ലിന് തുടക്കം. നാളെ(ചൊവ്വ) വൈകീട്ട് 3.30 ന് മാഹി പുഴയോര നടപ്പാതയില്‍ റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ ഉദ്ഘാടനം നിര്‍വഹിക്കും. സാഹസിക പ്രവര്‍ത്തനങ്ങള്‍, ജെറ്റ് സ്‌കീ, കയാക്കിംഗ്, പെയിന്റ്‌ബോള്‍, സോര്‍ബിംഗ്, ട്രാംപോളിന്‍ തുടങ്ങിയ സാഹസിക പരിപാടികള്‍ 13 വരെ ദിവസവും വൈകുന്നേരം 3.30 മുതല്‍ 6:30 വരെയുണ്ടാകും. 22ന് ശ്രീയുടെ ഗസല്‍ നിശാപരിപാടിയില്‍ സി.അനില്‍ ദാസും 23ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ സാംസ്‌കാരിക, ആയോധന കല, സംഗീത പരിപാടികള്‍ വൈകുന്നേരം മാഹി പുഴയോര നടപ്പാതയില്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രശാന്ത്, പ്രവീണ്‍ എന്നിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *