കോഴിക്കോട്: തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളും കവര്‍ച്ചയും പ്രതിരോധിക്കുവാന്‍ ബോഗിക്കുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ സംവിധാനംങ്ങള്‍ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവിശ്യപ്പെട്ടു. വില്യം കെ.തോമസ് അധ്യക്ഷതം വഹിച്ച യോഗത്തില്‍ പോള്‍സണ്‍ മാസ്റ്റര്‍, പി.പി ഫിറോസ്, അബ്ദു റസാക്ക് മായനാട്, വി.അജിത്ത് കുമാര്‍, ആഷിക് വാവുക്കല്‍, അമ്പിളി ഗോപി, എം. അബ്ദുറഹ്‌മാന്‍, വിനോദ് കെ മാത്യു എന്നിവര്‍ സംസാരിച്ചു.