കൈക്കൂലിക്കേസ് അഴിമതിയില്‍ തന്നെ കുറ്റവാളിയായി ചിത്രീകരിച്ച ചാറ്റ് ജി. പി. ടി ക്കെതിരെ മാനനഷ്ട കേസ് നല്‍കാനൊരുങ്ങി ഓസ്ട്രേലിയന്‍ മേയര്‍

കൈക്കൂലിക്കേസ് അഴിമതിയില്‍ തന്നെ കുറ്റവാളിയായി ചിത്രീകരിച്ച ചാറ്റ് ജി. പി. ടി ക്കെതിരെ മാനനഷ്ട കേസ് നല്‍കാനൊരുങ്ങി ഓസ്ട്രേലിയന്‍ മേയര്‍

ഓസ്ട്രേലിയ: ലോകത്ത് ആദ്യമായി ചാറ്റ് ജി.പി.ടി ക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ ഒരുങ്ങി ഓസ്ട്രേലിയന്‍ മേയര്‍. ഹെപ്‌ബേണ്‍ ഷയറിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബ്രയാന്‍ ഹുഡ് ആണ് ചാറ്റ് ജി. പി. ടിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നത്. വിദേശ കൈക്കൂലിക്കേസ് അഴിമതിയില്‍ ചാറ്റ് ജി. പി. ടി തന്നെ കുറ്റവാളിയായി വിശേഷിപ്പിച്ചു എന്ന മേയറുടെ പരാതിയിലാണ് ഓപ്പണ്‍ എ. ഐ മാനനഷ്ടക്കേസെടുക്കുമെന്ന് കത്ത് അയച്ചത്.

താന്‍ കൈക്കൂലി വാങ്ങിയെന്ന ചാറ്റ് ജിപിടിയുടെ തെറ്റായ വാദം തിരുത്തിയില്ലെങ്കില്‍ ഓപ്പണ്‍ എ. ഐ ക്കെതിരെ കോടതിയില്‍ പോകുമെന്ന് മേയര്‍ ബ്രഹാന്‍ ഹുഡ് പറഞ്ഞു. ജനപ്രതിനിധികള്‍ സംഭവം മേയറുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് നിയമനടപടിയിലേക്ക് കടക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

മാര്‍ച്ച് 21ന് ഓപണ്‍ എ. ഐക്ക് തങ്ങളുടെ ആശങ്കയറിയിച്ച് കൊണ്ട് ഒരു കത്ത് അയച്ചതായി ബ്രഹാന്റെ അഭിഭാഷകന്‍ പറഞ്ഞു. മേയര്‍ക്കെതിരെയുളള ആരോപണം തിരുത്താന്‍ 28 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുളളില്‍ പരിഹരിച്ചില്ലെങ്കില്‍ മാനനഷ്ട കേസ് കൊടുക്കുമെന്നും കത്തില്‍ അറിയിച്ചു. എന്നാല്‍ ഓപ്പണ്‍ എ. ഐ ഇതുവരെ ബ്രഹാന്റെ കത്തിനോട് പ്രതികരിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. മേയര്‍ നിയമനടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ചാറ്റ് ജി. പി. ടി ക്കെതിരായ ആദ്യത്തെ മാനനഷ്‌കേസായിരിക്കും ഇത്.

നമ്മുടെ ചോദ്യങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മറുപടി നല്‍കുന്ന സംവിധാനമാണ് ചാറ്റ് ജി.പി. ടി. ഗൂഗിളില്‍ നിന്ന് വ്യത്യസ്തമായി ചാറ്റ് ജി. പി. ടി എല്ലാ വിവരങ്ങളും ശേഖരിച്ച് അതില്‍ നിന്നും നമുക്ക് ആവശ്യമുള്ളത് കണ്ടെത്തി നല്‍കും. എന്നാല്‍ ഇത് ഒരു പരീക്ഷണ ഘട്ടത്തില്‍ ആയതിനാല്‍ പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കപ്പെടാറുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *