തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും 17,000 രൂപ പിഴയും.എടക്കാട് കിഴുന്നയിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ പ്രേമനെയാണ് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി സി.ജി ഘോഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും രണ്ടര മാസം അധിക തടവ് അനുഭവിക്കണം. എടക്കാട് പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി ഹാജരായി.