ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില പവന് 45,000 രൂപ; വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില പവന് 45,000 രൂപ; വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് വിലയില്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം. ചരിത്രത്തില്‍ ആദ്യമായി പവന് സ്വര്‍ണത്തിന് 45,000 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നതോടെയാണ് സംസ്ഥാനത്തും വലിയ വിലവര്‍ധന ഉണ്ടായിരിക്കുന്നത്. ഇന്നലെ പവന് 44,420 രൂപയായിരുന്നു വില. ഇതും റെക്കോര്‍ഡ് വിലയായിരുന്നു. ഇതിനേയും മറികടന്നാണ് സ്വര്‍ണവില ഇന്ന് 45,000ത്തില്‍ എത്തിയത്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 5530 രൂപയായിരുന്നു വില. ഇന്നത് 5625 രൂപയിലെത്തി.

രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയില്‍ നേരിയ തോതിലുള്ള തിരുത്തലുകള്‍ വന്നപ്പോള്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ ഡിമാന്‍ഡ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണം. കേന്ദ്രബാങ്കുകളുടേയും വന്‍കിട നിക്ഷേപകരുടേയും വാങ്ങല്‍ തുടര്‍ന്നാല്‍ വില വരും ആഴ്ചകളിലും വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *