ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈഗിംകാതിക്രമം കാട്ടിയ സ്വീഡിഷ് പൗരന്‍ മുംബൈയില്‍ അറസ്റ്റില്‍. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേയ്ക്ക് വന്ന വിമാനത്തിലെ 63 കാരനാണ് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയത്. ഹരോള്‍ഡ് മദ്യലഹരിയിലായിരുന്നുവെന്നും സഹയാത്രക്കാരനെ ആക്രമിച്ചെന്നും പരാതിയുണ്ട്.

വ്യാഴാഴ്ചയായിരുന്നു സംഭവം. യാത്രക്കിടെ ഭക്ഷണം വിളമ്പുന്നതിനിടെ 24-കാരിയായ എയര്‍ഹോസ്റ്റസിനോട് ഹരാള്‍ഡ് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഭക്ഷണത്തിന്റെ പണം നല്‍കാന്‍ പി.ഒ.എസ് മെഷീനുമായെത്തി എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ അനുചിതമായ രീതിയില്‍ പിടിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ ഹരാള്‍ഡ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വെച്ച് തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇന്‍ഡിഗോ എയര്‍ലൈനിന്റെ പരാതിയില്‍ ഹരോള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 20,000 രൂപ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *