ആഗോള തലത്തില്‍ 277 ശാഖകളുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്

ആഗോള തലത്തില്‍ 277 ശാഖകളുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്

ഇന്ത്യയില്‍ പുതിയതായി 10 ശാഖകള്‍ കൂടി

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രതീക്ഷയായ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ആഗോള തലത്തില്‍ 277 ബ്രാഞ്ചുകളെന്ന നേട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി പത്ത് ശാഖകള്‍ കൂടി ഇന്ത്യയില്‍ ആരംഭിക്കുന്നു. കേരളത്തിലെ തിരുവനന്തപുരത്ത് നാലും ആലപ്പുഴയില്‍ ഒരു ശാഖയും, തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ അഞ്ച് ശാഖകളുമാണ് ആരംഭിച്ചത്. പത്ത് ബ്രാഞ്ചുകളും ഒരേ സമയം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയരക്ടര്‍ അദീബ് അഹമ്മദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാറശ്ശാല, ഉച്ചക്കട, വിതുര, മാറനല്ലൂര്‍, ആലപ്പുഴയിലെ നൂറനാട് , കോയമ്പത്തൂരിലെ വടവള്ളി, എന്‍.എസ്.എന്‍ പാളയം, കുനിയമുത്തൂര്‍, രാമനാഥപുരം, കൗണ്ടം പാളയം എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ ആരംഭിച്ചത്.

കോയമ്പത്തൂരില്‍ ശാഖകള്‍ ആരംഭിക്കുന്നതോടെ ലുലു ഫിന്‍സെര്‍വ് തമിഴ്‌നാട്ടിലെ ബാങ്കിങ് മേഖലയില്‍ എത്തുകയും ചെയ്തു. നാല് ശാഖകള്‍ കൂടി തുറക്കുന്നതോടെ തിരുവനന്തപുരത്ത് ആകെ ഒന്‍പത് ബ്രാഞ്ചുകളുമായി. ഇതോടെ ആഗോള തലത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിന് 277 ശാഖകളും (11 രാജ്യങ്ങളിലായി), ഇന്ത്യയില്‍ 43ഉം കേരളത്തില്‍ 22ഉം ശാഖകളുമായി. ഗ്രാമീണ തലത്തില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് അവിടെ അധിവസിക്കുന്നവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുകയാണ് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് ലക്ഷ്യമിടുന്നതെന്ന് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ഈ ശാഖകളിലൂടെ ഗോള്‍ഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, എം.എസ്.എം.ഇ ലോണ്‍, കണ്‍സ്യൂമര്‍ ലോണ്‍ എന്നീ സേവനങ്ങള്‍ ലഭിക്കുമെന്നും അദീബ് അഹമ്മദ് അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *