സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ഹര്‍ജി ട്രൈബ്യൂണല്‍ നിരാകരിച്ചു

സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് തള്ളണമെന്ന ഹര്‍ജി ട്രൈബ്യൂണല്‍ നിരാകരിച്ചു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെ.ടി.യു വിസിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ തോമസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

സിസ തോമസ് സര്‍വീസില്‍ നിന്നും നാളെ വിരമിക്കാനിരിക്കെയാണ് ട്രൈബ്യൂണലിന്റെ വിധി. ഹര്‍ജി തള്ളിയതിനാല്‍ സിസ തോമസിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളെ വരെ കാരണം കാണിക്കല്‍ നോട്ടീസ് ബാധിക്കാന്‍ സാധ്യതയുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാര്‍ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തതിന്റെ പേരിലാണ് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *