ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം:  ജഡ്ജി നിയമ ഭേദഗതി മരവിപ്പിച്ചു

ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം:  ജഡ്ജി നിയമ ഭേദഗതി മരവിപ്പിച്ചു

ടെല്‍ അവീവ് : ഇസ്രയേലില്‍ നെതന്യാഹു സര്‍ക്കാരിന്റെ നിയമഭേദഗതിക്കെതിരേ ജനം ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കി. ഇതോടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ നിയമ ഭേദഗതി മരവിപ്പിച്ച് നെതന്യാഹു സര്‍ക്കാര്‍. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം മാറ്റാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തിനെതിരെയാണ് ഇസ്രായേലിലെ ഏറ്റവും വലിയ തൊഴിലാളി സംഘടന സമരം നടത്തി വരുന്നത്.

നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അതിശക്തമായതോടെയാണ് ഭേദഗതിയില്‍ നിന്ന് പിന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര യുദ്ധം ചര്‍ച്ചകളിലൂടെ ഒഴിവാക്കാനുള്ള അവസരമുള്ളപ്പോള്‍ അത് വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭേദഗതി മരവിപ്പിച്ചുകൊണ്ട് പറഞ്ഞു.

കോടതി വിധികളെ മറികടക്കുന്ന നിയമം നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയതിന് എതിരെ ജനം ദേശീയ പതാകയുമായി തെരുവിലിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുത്തതോടെ ഓഫീസ് പ്രവര്‍ത്തനങ്ങളും നിലച്ചിരുന്നു. ഗതാഗതവും വിമാന സര്‍വീസും തടസപ്പെട്ടിരുന്നു. ഇതോടെയാണ് പിന്‍മാറാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നത്. ഇസ്രായേലിലെ തൊഴിലാളി സംഘടന നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലെ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസി അടച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *