കോഴിക്കോട്: മുഖദാറില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലായെന്ന ഭീഷണി അംഗീകരിക്കാനാവില്ലായെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് പറഞ്ഞു. റംസാന്റെ പേര് പറഞ്ഞ കട അടപ്പിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. വ്യാപാരികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ സംഘടന തയ്യാറാണ്. ഭരണകൂടവും പോലിസും വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.