മരത്തംകോട് യു.പി സ്‌കൂളില്‍ മികവിന്റെ സമാപനം

മരത്തംകോട് യു.പി സ്‌കൂളില്‍ മികവിന്റെ സമാപനം

മരത്തംകോട്: മരത്തംകോട് യു.പി സ്‌കൂളിലെ സമാപന പി.ടി.എ കമ്മറ്റിയുടെ യോഗം ചേര്‍ന്നു. വിദ്യാര്‍ഥികളുടെ പഠന നിലവാരവും കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ മാനേജ്‌മെന്റും പി.ടി.എയുടേയും നേതൃത്വത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തി. റിട്ടയര്‍ ചെയ്യുന്ന മൂന്ന് അധ്യാപകരെ പി.ടി.എ കമ്മറ്റി ആദരിച്ചു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.ശ്രീദേവി ടീച്ചര്‍, സി.പി. ലൈലിക, ഫാദര്‍ സജി കുളങ്ങാട്ടില്‍, ഇ.എസ് ലീന, പി.ബി അനു, കെ.സി ഡെയ്‌സി, യു.ടി ഷീജ, എം.പി.ടി.എ പ്രസിഡന്റ് പി.വി വീനി, വൈസ് പ്രസിഡന്റ് പി.വി. ധന്യ, മെമ്പര്‍മാരായ എം.എ ശിവദാസന്‍, കെ.കെ ഉല്ലാസ്, കെ.കെ നിഷിന എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *