ടിവി കൈമാറി

ത്യശൂർ: വിദ്യാർത്ഥികളുടെ പഠനത്തിനായൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം ചിറളയത്തെ നിർദ്ദനരായ കുടുംബത്തിന് സ്റ്റേറ്റ് ചാരിറ്റി കോർഡിനേറ്റർ ബദറുദ്ധീൻ കരിപ്പോട്ടയിൽ ടി.വി കൈമാറി. ചടങ്ങിൽ ജില്ലാ കൺവീനർ ബിപിൻ സണ്ണി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ ശ്രീകേഷ് വെള്ളാനിക്കര സ്വാഗതം പറഞ്ഞു. സിനിമ പിന്നണി പ്രവർത്തകരായ ഷാജൻ കുന്നംകുളം, ബെന്നി കുന്നംകുളം എന്നിവരും പങ്കെടുത്തു.

നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനത്തിനായൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി ടി.വി കൈമാറുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *