രക്തദാന ക്യാമ്പ് നടത്തും

ദുബായ് : ദുബായി സർക്കാരിന് കീഴിലുള്ള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുടെ (CDA) അംഗീകാരത്തോടെ നിലവിൽ വന്ന സപ്പോർട്ട് ദുബായ് വളന്റീയർ ടീമിന്റെ ആഭിമുഖ്യത്തിൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വച്ച് നവംബർ 13 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ 12 മണിവരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ” രക്തം നൽകൂ ജീവൻ രക്ഷിക്കൂ ” എന്ന സന്ദേശവുമായി ശിശുദിനത്തോടനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.  രക്തം നൽകാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : 0551025611 (മുനീർ കുമ്പള ) 0506746998 (പുന്നക്കൻ മുഹമ്മദ് അലി )

Share

Leave a Reply

Your email address will not be published. Required fields are marked *