കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വടകര മയ്യന്നൂര്‍ സ്വദേശി ശശിധരനാണ് പിടിയിലായത്. ആശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുന്ന പ്രതിയെ മെഡിക്കല്‍ കോളേജ് പോലിസാണ് പിടികൂടിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ്
ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐ.സി.യുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കല്‍ കോളേജ് അറ്റന്‍ഡര്‍ പീഡിപ്പിച്ചത്. സര്‍ജിക്കല്‍ ഐ.സി.യുവില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. സര്‍ജിക്കല്‍ ഐ.സി.യുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.
അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാല്‍ പിന്നീട് യുവതി ബന്ധുക്കളോട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കള്‍ പോലിസിനെ അറിയിക്കുകയുമായിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *