‘ഓര്‍മ്മ-മധുമാസ്റ്റര്‍’ അനുസ്മരണ പ്രഭാഷണം നാളെ

‘ഓര്‍മ്മ-മധുമാസ്റ്റര്‍’ അനുസ്മരണ പ്രഭാഷണം നാളെ

കോഴിക്കോട്: സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘ഓര്‍മ്മ-മധുമാസ്റ്റര്‍’ അനുസ്മരണ പ്രഭാഷണം നാളെ (ഞായര്‍) വൈകീട്ട് അഞ്ച് മണിക്ക് അശോകപുരം നീതി മെഡിക്കല്‍സിനു സമീപം നടക്കും. ആര്‍.മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുനില്‍ പൈങ്ങന്നൂര്‍ അധ്യക്ഷത വഹിക്കും. വാസുദേവന്‍ രണചേതന, കുന്നത്തൂര്‍ രാധാകൃഷ്ണന്‍, സുനില്‍ അശോകപുരം, എ.രത്‌നാകരന്‍, കെ.എസ് ദാസ്, സി.കെ ദാസന്‍മാസ്റ്റര്‍, ബാബുരാജ് പറമ്പത്ത് ഓര്‍മ്മകള്‍ പങ്കിടും. ചിത്രരചനയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനം ശ്രീജി മാസ്റ്റര്‍ കൈമാറും. ശ്രീകുമാര്‍ സ്വാഗതവും ആനന്ദ് ബാലകൃഷ്ണന്‍ നന്ദിയും പറയും. ‘തിരിച്ചറിവ്’ നാടകവും അരങ്ങേറും.

Share

Leave a Reply

Your email address will not be published. Required fields are marked *