വത്സന്‍ നെല്ലിക്കോടിനെ ആദരിച്ചു

വത്സന്‍ നെല്ലിക്കോടിനെ ആദരിച്ചു

കോഴിക്കോട് : ലോക ഉപഭോക്തൃ ദിനത്തില്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദ്യ കാല ഉപഭോക്തൃ സംഘടന രൂപീകരിച്ചു ഉപഭോക്താക്കളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കുമായി അഹോരാത്രം പ്രവര്‍ത്തിച്ച വത്സന്‍ നെല്ലിക്കോടിനെ ആദരിച്ചു. പരിപാടി പ്രശസ്ത സിനിമാ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പൊന്നാട അണിയിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ.എ.കെ.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി ഉപഹാരം സമര്‍പ്പിച്ചു. പി.ആര്‍. സുനില്‍ സിംഗ്, പി. അനില്‍ ബാബു, സുധീപ് തെക്കെപ്പാട്ട്, പുതുക്കുടി ബാലചന്ദ്രന്‍ ,ശ്രീരഞ്ജിനി ചേവായൂര്‍ , എം’.എസ്. മെഹബൂബ്‌, സി.പി.ശ്രീകല, പി.പി. സതീഷ് , എ.കെ.രമേശ് ബാബു, പി.കെ.സുരേന്ദ്രന്‍ ,എന്നിവര്‍ സംസാരിച്ചു ആദരവ് ഏറ്റുവാങ്ങിയ വത്സന്‍ നെല്ലിക്കോട് പ്രതിസ്പന്ദന പ്രസംഗം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *