എന്‍.പി ജോര്‍ജിനും സി.ബി.വി സിദ്ദീഖിനും രാജു നമ്പ്യാര്‍ക്കും ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്

എന്‍.പി ജോര്‍ജിനും സി.ബി.വി സിദ്ദീഖിനും രാജു നമ്പ്യാര്‍ക്കും ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്

കോഴിക്കോട്: ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡിന് പവിഴം റൈസ് ചെയര്‍മാന്‍ എന്‍.പി ജോര്‍ജ്, എമിറൈറ്റ്സ് സ്റ്റീല്‍ ട്യൂബ്സ് പ്രൈവറ്റ് ലിമിഡറ്റ് മാനേജിങ് പാര്‍ട്ണര്‍ സി.ബി.വി സിദ്ദീഖ്, ഗോവയിലെ സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനായ രാജു നമ്പ്യാര്‍ എന്നിവര്‍ അര്‍ഹരായി. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം 17ന് ഗോവ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എന്‍.ആര്‍.ഐ ഗ്ലോബല്‍ മീറ്റില്‍വച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള സമ്മാനിക്കുമെന്ന് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് എം.വി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി എന്നിവര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *