കേബിള്‍ ടി.വി.ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ജില്ലാ സൗത്ത്‌സോണ്‍ കണ്‍വന്‍ഷന്‍ നാളെ

കേബിള്‍ ടി.വി.ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ജില്ലാ സൗത്ത്‌സോണ്‍ കണ്‍വന്‍ഷന്‍ നാളെ

തലശ്ശേരി: കേബിള്‍ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സൗത്ത് സോണ്‍ കണ്‍വന്‍ഷന്‍ നാളെ തലശ്ശേരിയില്‍ നടക്കും. ഗുഡ് ഷെഡ് റോഡിലെ നവരത്‌ന ഹോട്ടലില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മന്‍സൂര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാപ്രസിഡന്റ് വി.ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി എം.ആര്‍ രജീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൂത്തുപറമ്പ് , പാനൂര്‍, മട്ടന്നൂര്‍, തലശ്ശേരി, മാഹി ഉള്‍പെടുന്ന സൗത്ത് സോണില്‍ 180 ഓപറേറ്റര്‍മാരുണ്ട്. കോര്‍പറേറ്റുകളുടെ കടന്നു കയറ്റത്തിന്റെ വെല്ലുവിളികള്‍ നേരിടുന്ന കേബിള്‍ ടി.വി മേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ സി.സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് പ്രാപ്യമായ നിലയില്‍ ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ് ഉള്‍പ്പെടെ കേബിള്‍ ടി.വി സേവനം നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍സംഘാടക സമിതി ചെയര്‍മാന്‍ എന്‍.കെ ദിനേശന്‍, ജനറല്‍ കണ്‍വീനര്‍ സി.സുരേന്ദ്രന്‍, ട്രഷറര്‍ എം.വിനീഷ് കുമാര്‍, സി.ഒ.എ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.കെ ഹരികൃഷ്ണന്‍, കെ.രഞ്ചിത്ത് എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *