വിദ്യാഭ്യാസ-കലാമേഖലയിലെ പ്രതിഭകളെ അുമോദിച്ചു

വിദ്യാഭ്യാസ-കലാമേഖലയിലെ പ്രതിഭകളെ അുമോദിച്ചു

മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലുകളോടെ ബിരുദം നേടിയ തീര്‍ത്ഥ രമേശ്, സോയ ശശീധരന്‍, 20ല്‍പരം ഭാഷകളില്‍ നാടന്‍ പാട്ട് പാടിയും നൃത്തം ചെയ്തു ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയ ആഗ്‌ന എസ്. ചിത്രനെയും അനുമോദിച്ചു. പ്രസിഡന്റ് വി.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. അഡ്വ.ജിജേഷ് കുരിക്കില്ലാട്ട്, അഡ്വ. എന്‍.കെ ഇന്ദ്രപ്രസാദ് എന്നിവര്‍ ചേര്‍ന്ന് അരബിന്ദോ കള്‍ച്ചറല്‍ സെന്ററിന്റെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു. നര്‍ത്തകി ദിവ്യ പ്രീതേഷ്, സ്വരാഗ്, പി.വി ശിവദാസന്‍, കല്ലാടന്‍ ബാലന്‍ എന്നിവര്‍ മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. ഭരത് ദാസ് സംസാരിച്ചു. ഹിമേഷ് പദ്മ സ്വാഗതവും മേഘന നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *