തലശ്ശേരി: ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വഴിയോരങ്ങളിലെ മനുഷ്യര്‍ക്കുവേണ്ടി ദശകങ്ങളായി നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്ത്തകന് ബാബു പാറാലിന് അന്തര്‍ദേശീയ പുരസ്കാരം. രാജസ്ഥാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് കോണ്‍ഫറന്‍സില്‍ വച്ചാണ് അദ്ദേഹത്തെ പുരസ്കാരം നല്കി ആദരിച്ചത്. മലേഷ്യ, ദുബയ് , ഖത്തര്‍, കുവൈത്ത് , സൗദി അറേബ്യ, നേപ്പാള്‍, ഭുട്ടാന്‍ ഇന്തോനേഷ്യ , മാലിദീപ്, ആന്‍ഡമാന്‍ നിക്കോബാറും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഇരുകാലുകളും ഒരു കൈപത്തിയും നഷ്ടപ്പെട്ട കാര്‍ഗില്‍ യോദ്ധാവ് നായിക് ദീപ്ചന്ദ് ആണ് പുരസ്കാരവും മെഡലും സര്‍ട്ടിഫിക്കറ്റും ബാബു പാറാലിന് സമ്മാനിച്ചത്.