ബ്രഹ്‌മപുരം വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം.പിമാര്‍

ബ്രഹ്‌മപുരം വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എം.പിമാര്‍

ന്യൂഡല്‍ഹി:  ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം ലോക്‌സഭയിലും രാജ്യസഭയിലും ചര്‍ച്ചയാവുന്നു.ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ബെന്നി ബഹനാനും നോട്ടീസ് നല്‍കി. രാജ്യസഭയില്‍ കെ.സി വേണുഗോപാലാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭ വിഷയം ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

ശുദ്ധവായു പൗരന്റെ അവകാശമാണ് എന്ന കോടതിയുടെ പരാമര്‍ശത്തെ അടിയന്തിര പ്രമേയ നോട്ടീസില്‍ ഹൈബി ഈഡന്‍ ആവര്‍ത്തിച്ചു. ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പഠിക്കാന്‍ എയിംസില്‍ നിന്നും വിദഗ്ധസമിതിയെ അയക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടിത്തത്തിന് പിന്നില്‍ കുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്തി ഉടന്‍ ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നൂതനമായ മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ അദ്ദേഹം ലോക്സഭയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാറിന്റെ കൂടുതല്‍ ഫോഴ്സും സഹായങ്ങളും ബ്രഹ്‌മപുരത്തിലേക്ക് ആവശ്യമാണെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും ബെന്നി ബഹനാന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *