ഡോ.കെ.രവികുമാര്‍ നിര്യാതനായി

ഡോ.കെ.രവികുമാര്‍ നിര്യാതനായി

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മുന്‍ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യനും സ്വാതന്ത്ര്യസമര സേനാനി കമ്പളത്ത് ഗോവിന്ദന്‍നായരുടെ മരുമകനുമായിരുന്ന ഡോ.കെ.രവികുമാര്‍ (78) അന്തരിച്ചു. കോട്ടയ്ക്കല്‍ ചൈതന്യ കോളനിയിലെ ‘ആരതി’ വീട്ടിലായിരുന്ന അന്ത്യം. കോട്ടക്കല്‍ ഫാക്ടറി മാനേജര്‍, തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍, ഡല്‍ഹിയിലുള്ള ആശുപത്രി സൂപ്രണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. ശ്യാമള. മക്കള്‍: ഡോ.കെ.സ്മിത (ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍, ആര്യവൈദ്യശാല), കെ.റിത (കോഴിക്കോട്). മരുമക്കള്‍: മനോജ് (സിവില്‍ എന്‍ജിനീയര്‍, കോഴിക്കോട്), സുധീര്‍.എം, ബയോമെഡിക്കല്‍ എന്‍ജിനായര്‍, കോഴിക്കോട്). സംസ്‌കാരം ഇന്ന് (തിങ്കള്‍) ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *