ആര്‍ട്ട് സിംഫണി ചിത്രപ്രദര്‍ശനത്തിന് തുടക്കമായ്

ആര്‍ട്ട് സിംഫണി ചിത്രപ്രദര്‍ശനത്തിന് തുടക്കമായ്

മാഹി: വരകള്‍കൊണ്ട് സ്വപ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നാല് പ്രശസ്ത ചിത്രകാരന്മാരുടെ ചതുര്‍ദിന ചിത്രപ്രദര്‍ശനം ‘ആര്‍ട്ട് സിംഫണി’ മലയാള കലാഗ്രാമം എം.വി ദേവന്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. രമേശ് ബാബു (ബംഗളൂരു) രാജ് ബലറാം (കൊച്ചി) രാജേഷ് പിള്ള (മുംബൈ ) ശിവന്‍ കൈലാസ് (കാസര്‍കോട്) എന്നിവരുടെ വ്യത്യസ്ത തലങ്ങളിലുള്ള അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ലളിതകലാ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പിന്റെ അധ്യക്ഷതയില്‍ കലാനിരൂപകന്‍ എം.ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു, കാര്‍ട്ടൂണിസ്റ്റ് അജയകുമാര്‍, കലൈമാമണി സതീശങ്കര്‍ സംസാരിച്ചു. ചിത്രകാരന്‍ പ്രശാന്ത് ഒളവിലം സ്വാഗതവും, പി.ജയരാജന്‍ നന്ദിയും പറഞ്ഞു .പ്രദര്‍ശനം 14ന് വൈകീട്ട് സമാപിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *