അതിഥി തൊഴിലാളികള്‍ക്കെതിരേ അക്രമം: വ്യാജവാര്‍ത്തകള്‍ക്കു പിന്നില്‍ ബി.ജെ.പി യെന്ന് സ്റ്റാലിന്‍

അതിഥി തൊഴിലാളികള്‍ക്കെതിരേ അക്രമം: വ്യാജവാര്‍ത്തകള്‍ക്കു പിന്നില്‍ ബി.ജെ.പി യെന്ന് സ്റ്റാലിന്‍

ചെന്നൈ: വടക്കേ ഇന്ത്യയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.തമിഴ്‌നാട്ടില്‍ ബിഹാര്‍ തൊഴിലാളികള്‍ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ബിജെപി പ്രവര്‍ത്തകരാണെന്നും തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരത്തിലുളള വ്യാജ പ്രചരണം തുടങ്ങിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. താന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം തമിഴ്നാട്ടിലെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയില്‍ സംതൃപ്തനാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ ആക്രമിക്കുന്നുവെന്ന വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവ് ടിആര്‍ ബാലുവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എം കെ സ്റ്റാലിന്റെ പ്രതിനിധിയായാണ് ടിആര്‍ ബാലു യോഗത്തില്‍ പങ്കെടുത്തത്. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിതീഷ് കുമാറിനെ അറിയിച്ചതായി യോഗത്തിന് ശേഷം ടി ആര്‍ ബാലു പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നില്ല.

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *