നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നരേന്ദ്രമോദിയെ ആദരിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നരേന്ദ്രമോദിയെ ആദരിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:  നിങ്ങളുടെ പേര് നിങ്ങള്‍ തന്നെ നല്‍കിയ സ്റ്റേഡിയത്തില്‍ നിങ്ങളുടെ ജീവിതകാലത്ത് ആദരിക്കുന്നത് ആത്മപ്രശംസയുടെ അങ്ങേയറ്റമെന്ന പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. അഹമ്മദാബാദ് മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നല്‍കി മോദിയെ ആദരിച്ചതിനെ ജയറാം രമേഷ് ട്വിറ്ററില്‍ രൂക്ഷമായി പരിഹസിച്ചു.

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനുവേദിയായ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പം മോദി രഥത്തില്‍ സഞ്ചരിച്ചിരുന്നു. പത്യേകം തയ്യാറാക്കിയ രഥത്തില്‍ രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കളിക്കളം വലം വെച്ചു.

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ബി.സി.സി.ഐ സെക്രട്ടറി ജയ ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹത്തിന്റെ തന്നെ ചിത്രം കൈമാറുന്നതിന്റെ ക്യാപ്ഷനായാണ് ജയറാം രമേഷ് പരിഹാസത്തോടെ ട്വീറ്റ് ചെയ്തത്. നരേന്ദ്രമോദിയുടെ ചിത്രം നല്‍കി നരേന്ദ്രമോദിയെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആദരിക്കുന്നുവെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പരിഹസിച്ചു. ഇതില്‍ കൂടുതല്‍ ആത്മപ്രശംസയുണ്ടെന്നും സ്വയം പുകഴ്ത്തല്‍ ശക്തമായി തുടരുന്നുവെന്ന അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *