ഞങ്ങളും കൃഷിയിലേക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഞങ്ങളും കൃഷിയിലേക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വൈഗ സമാപനസമ്മേളനത്തില്‍ മന്ത്രിമാര്‍ വിതരണം നടത്തി. ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ അരവിന്ദ് ബി.എ, മലയാള മനോരമ, കൊല്ലം വിജയിയായി. ഞങ്ങളും കൃഷിയിലേക്ക് വിഷയത്തെ ആസ്പദമാക്കി ഹൈസ്‌ക്കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ കാര്‍ഷിക ലേഖന രചനാമത്സത്തില്‍ കുമാരി ദേവനന്ദ എസ്. നെടുംകരയില്‍ ഹൗസ്, അയര്‍ക്കുന്നം, കോട്ടയം, ഹൈസ്‌ക്കൂള്‍/ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച കാര്‍ഷിക ചെറുകഥ രചനാ മത്സരത്തില്‍ കുമാരി ഇളലക്ഷ്മി ശര്‍മ്മഭവന്‍സ് വിദ്യാമന്ദിര്‍, ഇളമക്കര, കൊച്ചി എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഞങ്ങളും കൃഷിയിലേക്ക് വിഷയത്തെ ആസ്പദമാക്കി പ്രമുഖ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോകളില്‍ നിന്നും ദീപു. എസ് സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍, ജനം ടി.വി തയ്യാറാക്കിയ പ്രോഗ്രാം ഒന്നാംസമ്മാനാര്‍ഹമായി. ഡിജിറ്റല്‍ വീഡിയോ അമച്വര്‍ വിഭാഗത്തില്‍ ശ്യാംകുമാര്‍ കെ.എസ് കാരമലവീട്, എഴുറ്റൂര്‍ പി.ഒ. പത്തനംതിട്ട ഒന്നാം സമ്മാനം നേടി.

Share

Leave a Reply

Your email address will not be published. Required fields are marked *