കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജ്യനല്‍ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചതിനെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന് (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. ചാനല്‍ ഓഫിസില്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം ഇ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഋതികേഷ്, ജില്ലാ സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറര്‍ പി.വി നജീബ്, ജോ. സെക്രട്ടറി ടി. മുംതാസ്, ഏഷ്യാനെറ്റ് ന്യൂസ് റീജ്യനല്‍ ചീഫ് പി. ഷാജഹാന്, ദീപക് ധര്‍മ്മടം, എം. ബാലകൃഷ്ണന് സംസാരിച്ചു. ടി. ഷിനോദ് കുമാര്‍, എ.വി ഫര്‍ദീസ്, എ. ബിജുനാഥ്, അമര്‍ജിത്ത് കല്പറ്റ, രേഷ്മ സുരേന്ദ്രന്, പി.വി അരവിന്ദ്, സി.ആര് രാജേഷ് നേതൃത്വം നല്കി.