കേള്‍വി ദിന സംഗമവും സൗജന്യ ശ്രവണ സഹായി വിതരണവും നടത്തി

കേള്‍വി ദിന സംഗമവും സൗജന്യ ശ്രവണ സഹായി വിതരണവും നടത്തി

കോഴിക്കോട്: കേള്‍വി ദിന സംഗമവും സൗജന്യ ശ്രവണ സഹായി വിതരണവും അസെന്റ് ഇ.എന്‍.ടി ആശുപത്രിയില്‍ വെച്ച് നടത്തി. ലോക കേള്‍വി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദയം ചാരിറ്റബിള്‍ ട്രസ്റ്റിലെ അര്‍ഹരായ അന്തേവാസികള്‍ക്കാണ് സൗജന്യമായി ലക്ഷങ്ങള്‍ വിലവരുന്ന ശ്രവണ സഹായികള്‍ വിതരണം ചെയ്തത്. അസെന്റ് ഇ.എന്‍.ടി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ കോഴിക്കോട് സബ് കലക്ടറും, ഉദയം ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍പേഴ്സനുമായ ചെല്‍സാസിനി വിക്കു ശ്രവണ സഹായികള്‍ കൈമാറി. ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന ശബ്ദ മലിനീകരണവും തുടര്‍ന്നുണ്ടാവുന്ന ദൂഷ്യഫലങ്ങളും എം.പി രാഘവന്‍ ചടങ്ങില്‍ ഓര്‍മിപ്പിച്ചു.
അസെന്റ് ഹോസ്പിറ്റല്‍ ചെയ്യുന്ന സാമൂഹ്യ സേവനങ്ങള്‍ക്ക് സബ് കലക്ടര്‍ നന്ദി പറഞ്ഞു. കേള്‍വി കുറവ് മൂലം പൊതുജനം അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളെ ലഘൂകരിക്കാന്‍ അസെന്റ് ഇ.എന്‍.ടി ആശുപത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷ് അഭിനന്ദിച്ചു. ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ബിജിരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹോസ്പിറ്റല്‍ മാനേജര്‍ ഷിനോജ് സ്വാഗതവും ചീഫ് ഓഡിയോളോജിസ്റ്റ് ഷബീബ നന്ദിയും അറിയിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി ഇ, ഉദയം ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. രാകേഷ്, ഹോസ്പിറ്റല്‍ അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ദ്വിദീപ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു. ഇ.എന്‍.ടി സര്‍ജന്‍ ഡോ. അര്‍ഷാദ് എം.ആര്‍ കേള്‍വി ദിന സന്ദേശം നല്‍കി. അസെന്റില്‍ ഹോസ്പിറ്റലില്‍ വെച്ച് പൊതുജനങ്ങള്‍ക്കായി നടന്ന സൗജന്യ കേള്‍വി പരിശോധനയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 200 ലധികം ആളുകള്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *