അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

ന്യൂഡല്‍ഹി: ഈ മാസം അഞ്ചിന് നടത്താനിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം ഒഴിവാക്കി.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപികരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് അദ്ദേഹം കേരള സന്ദര്‍ശനം ഒഴിവാക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അമിത് ഷായുടെ സന്ദര്‍ശനത്തിനായി തൃശൂരില്‍ വന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കിയത്. ബിജെപിയുടെ നേതൃത്വത്തില്‍ ത്രിപുരയിലും മേഘാലയിലും നാഗാലാന്‍ഡിലും സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ നടക്കുകയാണ്. അതില്‍ പങ്കെടുക്കാനാണ് അമിത് ഷാ തൃശ്ശൂര്‍ സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. തിയ്യതി പിന്നീട് അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *