വാഷിംഗ്ടണ്‍ :ആഗോള ശതകോടീശ്വരപ്പട്ടികയിലെ ഒന്നാം സ്ഥാനം ഇലോണ്‍ മസ്കിന് വീണ്ടും നഷ്ടമായി.ബുധനാഴ്ച ടെസ്ലയുടെ ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞതായി ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഒരു ദിവസം കൊണ്ട് മസ്കിന് 1.9 ബില്യണ്‍ ഡോളര്‍ നഷ്ടം സംഭവിച്ചു.മസ്കിന്റെ ആസ്തി 184 ബില്യണ്‍ ഡോളറായി കുറഞ്ഞതോടെ ധനികരുടെ പട്ടികയിലെ ഒന്നാം സ്ഥാനവും നഷ്ടമായി.
186 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ആഡംബര ബ്രാന്‍ഡായ ലൂയി വിറ്റണ് സി.ഇ.ഒ ബര്നോള്ഡ്
അര്‍നോള്‍ട്ടാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന്.
ഏറെ നാളിനുശേഷം രണ്ടു ദിവസം മുമ്പാണ് മസ്ക് ആഗോള സമ്പത്ത് പിരമിഡില്‍ ഒന്നാംസ്ഥാനം തിരിച്ചു പിടിച്ചത്.ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 187.1 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു.
