മാഹി: അധ്യാപക ക്ഷാമം രൂക്ഷമായ ഗവ. ഫ്രഞ്ച് ഹൈസ്കൂളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പി.ജി ഹോള്‍ഡേഴ്സിനെ അധ്യാപകരായി ലഭിക്കുന്നതിനായി പ്രത്യേക ശ്രമം നടത്തുമെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ പറഞ്ഞു. ഗവണ്മെന്റ് ഫ്രഞ്ച് ഹൈസ്കൂള്‍ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് അഷിത ബഷീര്‍ അധ്യക്ഷത വഹിച്ചു. ചീഫ് എജ്യുക്കേഷന്‍ ഓഫിസര്‍ ഉത്തമരാജ് മാഹി മുഖ്യഭാഷണം നടത്തി. സമഗ്ര ശിക്ഷ എ.ഡി.പി.സി കെ.പി ഹരീന്ദ്രന്‍, പ്രധാന അദ്ധ്യാപിക അണിമ പവിത്രന്, കെ.കെ സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേള വിജയി ജയിംസ് സി.ജോസഫ്, മാസ്റ്റേഴ്സ് അത്ലറ്റിക്ക് വിജയി ജെ.സി വിദ്യ എന്നിവരെ ആദരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
