മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കായി കേസരി വാരിക ഏര്‍പ്പെടുത്തിയ 2021-2022 വര്‍ഷകത്തെ മാധ്യമപുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായുള്ള രാഷ്ട്രസേവാ പുരസ്‌കാരത്തിനും യുവപത്രപ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്‌കാരത്തിനുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന രാഷ്ട്രസേവാ പുരസ്‌കാരം അരലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. പത്ര പ്രവര്‍ത്തനരംഗത്ത് ചുരുങ്ങിയത് 20 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവരെയാണ് പരിഗണിക്കുക. പുരസ്‌കാരത്തിന് പരിഗണിക്കേണ്ട വ്യക്തിയുടെ പേരും വിശദ വിവിരങ്ങളും പത്രസ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ, സാംസ്‌കാരിക സംഘടനകള്‍ക്കോ നിര്‍ദേശിക്കാവുന്നതാണ്.

മാധ്യമരംഗത്തെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള രാഘവീയം പുരസ്‌കാരം 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ്. 40 വയസുവരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. 2021-2022 വര്‍ഷത്തിനിടയില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതോ ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തതോ ആയ കൊറോണാനന്തര വിഷയങ്ങളേയും അവയെ അതിജീവിച്ച രീതികളേയും സംബന്ധിച്ച ശ്രദ്ധേയമായ റിപ്പോര്‍ട്ടിങ്, ഫീച്ചര്‍, വാര്‍ത്താലേഖന പരമ്പര എന്നിവയാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീകരിച്ച മാറ്ററിന്റെ അഥവാ വിഷ്വല്‍സിന്റെ മൂന്ന് കോപ്പികളോടൊപ്പം ബയോഡാറ്റ, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന സ്ഥാപനത്തിന്റെ രേഖ എന്നിവയും അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്. പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും അപേക്ഷകളും ഏപ്രില്‍ 30നകം ‘ കണ്‍വീനര്‍, രാഷ്ട്രസേവാ-രാഘവീയ പുരസ്‌കാരം, കേസരിവാരിക, പി.ഒ ചാലപ്പുറം, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744294940.

Share

Leave a Reply

Your email address will not be published. Required fields are marked *