രക്തദാന ക്യാമ്പ് നടത്തി

രക്തദാന ക്യാമ്പ് നടത്തി

മാഹി: ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ സഹകരണത്തോടെ മാഹി ഹ്യൂമണ്‍ ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് മൂന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി. കെ.ഇ മമ്മുവിന്റെ സാന്നിധ്യത്തില്‍ കെ.ഇ പര്‍വീസും, സെക്രട്ടറി അനില രമേഷും രക്തദാനം ചെയ്ത് സന്നദ്ധ രക്തദാന ക്യാമ്പിന് തുടക്കം കുറിച്ചു. ബി.ഡി.കെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് സമീര്‍ പെരിങ്ങാടി, ഷംസീര്‍ പരിയാട്ട്, അജിത പവിത്രന്‍, ലുബ്‌ന സമീര്‍, ഗിരീഷ് ഡി.എസ്സ്, സലാം മണ്ടോളി, ലബീദ് സംബന്ധിച്ചു. 32 പേര്‍ രക്തദാനം ചെയ്തു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. മോഹന്‍ദാസ്, ഇസ്രത്ത്, അരുണ്‍, എമ്മി, അനൂപ്, ബി.ഡി.കെ പ്രസിഡന്റ് പി.പി റിയാസ്, മുഹമ്മദ് സര്‍ഫ്രാസ്, ഷുഫൈസ് മഞ്ചക്കല്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *