അറ്റകുറ്റപ്പണി; ഇന്നും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം: ജനശതാബ്ദിയടക്കം റദ്ദാക്കി

അറ്റകുറ്റപ്പണി; ഇന്നും സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം: ജനശതാബ്ദിയടക്കം റദ്ദാക്കി

അധിക സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: തൃശൂരിനും പുതുക്കാടിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി റെയില്‍വേ. ജനശതാബ്ദിയടക്കമുള്ള ട്രെയിന്‍ സര്‍വീസുകളാണ് അധികൃതര്‍ റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി. 28നുള്ള ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഒന്നര മണിക്കൂറും എറണാകുളം-ബെംഗളൂരു എക്സ്പ്രസ് ഒരു മണിക്കൂറും വൈകിയാവും യാത്ര തുടങ്ങുക.
ജനശതാബ്ദി ഉള്‍പ്പെടെ റദ്ദാക്കിയ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *