എസ്.വൈ.എസ് യൂത്ത് പാര്‍ലമെന്റ് നാളെ

എസ്.വൈ.എസ് യൂത്ത് പാര്‍ലമെന്റ് നാളെ

തലശ്ശേരി: എസ്.വൈ.എസ് തലശ്ശേരി സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ് നാളെ ചിറക്കരയില്‍ നടക്കും. രാവിലെ ഒമ്പതിന് സോണ്‍ പ്രസിഡന്റ് സമീര്‍ പിണറായിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ മുശാവറാംഗം അബ്ദു ശുക്കൂര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ.യു.സി അബ്ദുല്‍ മജീദ്, അലി കുഞ്ഞി ദാരിമി, മുഹമ്മദ് മിസ്ബാഹി ചൊക്ലി, നവാസ് കൂരാറ, അബ്ദുല്‍ ജലീല്‍ സഖാഫി, മഹമൂദ് മാസ്റ്റര്‍, റഫീഖ് ചീരായി, സി.കെ.പി അബ്ദുറഹ്‌മാന്‍ കേയി, മുബാസ് പുന്നോല്‍, ബഷീര്‍ സഖാഫി മേപ്പള്ളി, ഉമര്‍ സഖാഫി പാറപ്രം, നാഹിദ് അമാനി എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന സാമൂഹിക വികസനം, സാംസ്‌കാരിക നിക്ഷേപം സെഷനില്‍ അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഇസ്ലാം സാമൂഹിക പാഠങ്ങള്‍ സെഷനില്‍മുഹമ്മദ് അനസ് അമാനി പുഷ്പഗിരി എന്നിവര്‍ സംസാരിക്കും.വിഷ്വന്‍ ക്വസ്റ്റ് സെഷനില്‍ ‘സാമൂഹിക വികസനം: പ്രാദേശിക സാധ്യതകള്‍’ എന്ന വിഷയം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂരും സാമൂഹിക ഇടപെടലിന്റെ ഗ്രാമകാഴ്ച്ചകള്‍ എന്ന വിഷയം എസ്.വൈ.എസ് ജില്ല പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മെരുവമ്പായിയുംഅവതരിപ്പിക്കും. കൃഷി, തൊഴില്‍, സംരഭകത്വം സെഷനില്‍ ഡോ.അബൂബക്കര്‍ കുമ്മാലി, ഡോ.സിദ്ദീഖ് സിദ്ദീഖി, റഷീദ് കൊണ്ടോട്ടി, ഷാജഹാന്‍ മിസ്ബാഹി ഏളന്നൂര്‍ എന്നിവര്‍ സംസാരിക്കും.

പ്രാദേശിക ചരിത്രം സെഷനില്‍ സമീര്‍ സൈദാര്‍പള്ളി, അഷ്ഫീര്‍ നിസാമി, നിഹാല്‍ അമാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രൊഫ.യു.സി അബ്ദുല്‍ മജീദ്, അലി കുഞ്ഞി ദാരിമി, സി.കെ.പി അബ്ദുറഹ്‌മാന്‍ കേയി, മഹമൂദ് മാസ്റ്റര്‍, യൂനുസ് വേറ്റുമ്മല്‍ എന്നിവര്‍ സദസ്സിനോട് സംവദിക്കും. ഫോക്കസ് പോയന്റില്‍ കെ. അബ്ദുറഷീദ് നരിക്കോട്, ഡോ.തുഫൈല്‍, ശഫീഖ് സിദ്ധീഖി എന്നിവര്‍ സംസാരിക്കും. ഡയലോഗ് സെഷനില്‍ ഫൈളുറഹ്‌മാന്‍ ഇര്‍ഫാനി, മീറ്റിംഗ് ദ ചലഞ്ച് സെഷനില്‍ ശഫീഖ് ബുഖാരി, ദ മെസ്സേജില്‍ സി.കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍, റഹ്‌മത്തുല്ല സഖാഫി എളമരം എന്നിവര്‍ സംസാരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *