പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു

പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു

തലശ്ശേരി: പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. തിരൂര്‍ പുറത്തൂര്‍ സ്വദേശി നങ്ങ്യാട്ട് വീട്ടില്‍ എന്‍.ശ്രീജിത്തില്‍ നിന്നും 1.567 ഗ്രാം ലഹരി വസ്തുവാണ് കണ്ടെത്തിയത്. റെയില്‍വെ സ്റ്റേഷനടുത്ത് ഓവര്‍ ബ്രിഡ്ജിനടിയില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പട്രോളിങ്ങ് നടത്തുകയായിരുന്ന തലശ്ശേരി എസ്.ഐ സജേഷ്‌സി. ജോസും സംഘവുമാണ് ലഹരി ഇടപാടുകാരനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. ശ്രീജിത്തിനെ തലശ്ശേരി കോടതി റിമാന്റ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *