കോഴിക്കോട്: കോഴിക്കോട് നിന്ന് ദമാമിലേക്ക് പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തില്‍ പൈലറ്റിന് സസ്പെന്ഷന്.
രാവിലെ 9.44 ന് കരിപ്പൂരില്‍ നിന്നും ടേക്ക് ഓഫ് ചെയ്തപ്പോള്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോള് റൂമില്‍ വിവരം അറിയിച്ചു. ആദ്യം കരിപ്പൂരില്‍ തന്നെ അടിയന്തരമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അടിയന്തര ലാന്‍ഡിംഗിന് അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് പറന്നു. കൊച്ചിയിലും എമര്‍ജന്‍സി ലാന്‍ഡിംഗ് അനുമതിയില്ലാത്തിനാലാണ് തിരുവനന്തപുരത്തിറക്കിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഇന്നലെ വൈകുന്നേരത്തോടെ ദമാമിലേക്ക് പോയി.
ഇന്നലെയാണ് കരിപ്പൂരില്‍ നിന്നും ദമാമിലേക്ക് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷം അടിയന്തരമായി തിരുവനന്തപുരത്തിറക്കേണ്ടി വന്നത്. ടേക്ക് ഓഫിനിടെ പിന്ചിറകില് അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാരനിര്‍ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.